Flash News

6/recent/ticker-posts

രാഷ്ട്രീയ ഹിജഡ'; പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച്‌ സമസ്ത സത്യസരണി ഗ്രൂപ്പ്

Views

മലപ്പുറം - മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത നേതാവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കു നേരെ കടുത്ത വിമർശവുമായി സമസ്ത സത്യസരണി ഗ്രൂപ്പ്. രാഷ്ട്രീയ ഹിജഡ എന്നടക്കമുള്ള അധിക്ഷേപങ്ങളാണ് സമസ്ത സത്യസരണി ഗ്രൂപ്പിൽ പ്രചരിക്കുന്നത്.
 പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ സ്ഥാപനത്തിന്റെ 61-മത് വാർഷിക 59-ാമത് സനദ് ദാന സമ്മേളനത്തിന്റെ പ്രോഗ്രാം പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണങ്ങൾ. സമ്മേളനത്തിന്റെ പ്രോഗ്രാമിൽ സമസ്തയുടെ യുവജനവിഭാഗം നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനെ വെട്ടിമാറ്റിയെന്ന് ആരോപിച്ചാണ് വിമർശങ്ങൾ.
 'പട്ടിക്കാട് ജാമിഅ....അത് സമസ്തയുടെ സ്ഥാപനമാണ്. അവിടെ സമസ്തക്കാർ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം മൂടിക്കളയാം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ ഹിജഡകൾ കാത്തിരുന്നോളൂ...പണ്ട് ശംസുൽ ഉലമക്കെതിരെ നടത്തിയ പോലെ ഇനിയും കളിക്കാൻ ഏത് കൊമ്പത്തെ മറ്റവൻ വിചാരിച്ചാലും സമ്മേളന നഗരിയിൽ വെച്ച് തന്നെ സമസ്തയുടെ മക്കൾ നിങ്ങളെ കൂച്ചുവിലങ്ങിടും..ഇൻശാ അല്ലാഹ്.
 രാഷ്ട്രീയ അടിമകളായ കൊട്ടാരം പണ്ഡിതന്മാരായ ചില ഇബ്‌നു തീമിയ്യമാർ ഇടക്കാലത്ത്  പിൻവാതിലിലൂടെ ജാമിഅയുടെ ഉള്ളിൽ കേറിക്കൂടിയത് മുതലാണ് അതുവരേ നിർജീവമായി കിടന്നിരുന്ന ചില പലിശ മുതലാളിമാരെ കൂട്ടുപിടിച്ച്  ജാമിഅയുടെ പരിശുദ്ധി നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നാണ് കരക്കമ്പി. സമ്മേളന നഗരി മലീമസമാക്കരുത് എന്ന് മാത്രമേ അവരോട് പറയുന്നുള്ളൂവെന്നാണ് സമസ്ത സത്യസരണ ഗ്രൂപ്പിലെ ഒരു പോസ്റ്റ്.

ഇതിന്റെ തുടർച്ചയായി, ആത്മീയ തറവാട്ടിലെ പിടിവാശി ജാമിഅയെ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പോസ്റ്റ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങൾ അടിയറവ് പറയാതെ വിളിച്ചുപറഞ്ഞ പാരമ്പര്യമാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന അമ്പലക്കടവിലെ മർഹും ഒ.കുട്ടി മുസ്‌ലിയാരുടെ മകൻ, സുന്നി കൈരളിയുടെ ആദർശ നായകൻ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനുള്ളത്. ആശയാദർശ പ്രചാരണ പ്രസംഗങ്ങളുടെയും പ്രതികരണങ്ങളുടെയും സംഘടന ഇടപെടലുകളുടെയും പേരിൽ സമസ്തയുടെ അഭിമാന സ്ഥാപനമായ ജാമിഅ നൂരിയ കോളേജിലെ സമ്മേളനങ്ങളിൽ നിന്ന് മാറ്റി നിറുത്തണമെന്ന് സാദിഖലി തങ്ങൾക്ക് ദുർവാശിയുണ്ടെങ്കിൽ അത് അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ് തങ്ങളേ എന്ന് ഈ അവസരത്തിൽ ഞങ്ങൾ ഓർമിപ്പിക്കുകയാണ്.
 സ്ഥാപനങ്ങളുടെ സാരഥ്യങ്ങളും മഹല്ലുകളുടെ ഖാദി സ്ഥാനങ്ങളും പാരമ്പര്യമായി ഏൽപ്പിച്ചു കിട്ടിയത് തങ്ങളെ നേതൃപാടവം കൊണ്ടോ മതപരമായ ജ്ഞാനം കൊണ്ടോ അല്ലെന്ന് താങ്കൾക്കും താങ്കളുടെ മൂട് താങ്ങികൾ മുതൽ പാർട്ടി നേതാക്കൾക്ക് അടക്കം ബോധ്യമുള്ളതാണല്ലോ.
തങ്ങളെ പൂർവികരുടെ പുണ്യങ്ങളും സ്വഭാവമഹിമയും നേതൃഗുണങ്ങളും സ്മരണീയമാണ്. എന്നാൽ അവരുടെ വിയോഗാനന്തരം താങ്കളിൽ ആ നേതൃത്വം എത്തപ്പെട്ടത് തന്നെ ദുര്യോഗമായിരുന്നെന്ന് അന്ന് മുതൽ ഇന്നുവരെയുള്ള ഇടപെടലുകൾ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
 പ്രിയപ്പെട്ട ഹൈദരലി തങ്ങൾ ജീവിച്ചിരിക്കെ തന്നെ അധികാരം കയ്യടക്കാൻ അന്ന് നടത്തിയ നാണംകെട്ട നീക്കങ്ങളെ ആ മഹാ മനുഷ്യൻ തിരിച്ചറിഞ്ഞു പ്രതികരിച്ചതടക്കം തങ്ങൾ മറച്ചുവെച്ചാലും മാലോകർക്കൊക്കെ അത് അറിവുള്ളതാണ്. ദുർവാശി കൊണ്ട് അങ്ങേക്ക് മഹാരാജാവും യുവ രാജാവുമായി വാഴാമെന്നാണെങ്കിൽ വാഴിക്കില്ലന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ തങ്ങളേ...
 മുസ്‌ലിംലീഗ് നേതൃത്വത്തിൽ അഹങ്കാരത്തിന്റെ മൂർത്തി ഭാവങ്ങൾ തലപൊക്കിയ ഘട്ടത്തിലായിരുന്നു മഞ്ചേരിയിലും അതിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും പാർട്ടിയെ നിലംപരിശമാക്കുന്ന വിധത്തിലുള്ള പരാജയം ഏറ്റുവാങ്ങിയത്. അന്ന് പണക്കാടിന് പുറത്തുനിന്നുള്ള ചില നേതാക്കളുടെ ദാർഷ്ട്യമായിരുന്നു പരാജയത്തിന്റെ കാരണക്കാർ.
എന്നാൽ, ഇന്ന് പണക്കാടിന്ന് തന്നെ ആ ദാർഷ്ട്യം എമ്പാടും സമസ്തക്ക് നേരെ പരിമിതിയില്ലാതെ അടുത്ത് ആക്രമിക്കുകയാണ്.
 തന്റെ നേതൃത്വം, തന്റെ ഫിഗർ, ഞാൻ എന്നൊരു ഭാവത്തോടെ ഒരു മഹാരാജാവിന്റെ ആംഗ്യവും അധികാരവും ധിക്കാരവും വെച്ചു വാഴുന്നത് വക വെച്ചു കൊടുക്കാതരിക്കുക എന്നതാണ് അഭിമാനമുള്ള സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർ സ്വീകരിക്കേണ്ട നിലപാട്.
 വീട്ടിലെ കല്യാണവും സൽക്കാരവും സ്വകാര്യ കുടുംബ ചടങ്ങുകളാണ്. പൊതുസ്വത്തിന്റെ പ്രതേകിച്ച് സമസ്തയുടെ സ്ഥാപന ഭരണ സാരഥ്യങ്ങൾ വീട്ടിലെ സ്വകാര്യ ചടങ്ങുകളുടെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് എത്ര കുലീനത വിളമ്പിയാലും അങ്ങേയറ്റത്തെ വഷളത്തരവും അസ്വീകാര്യവുമാണെന്നടക്കം സമസ്ത സത്യസരണി ഗ്രൂപ്പിൽ കുറിച്ചു.
 അതിനിടെ, ജാമിഅയുടെ എഫ്.ബിയിലും പ്രോഗ്രാം സംബന്ധിച്ച് രൂക്ഷമായ പ്രതികരണങ്ങളുണ്ട്. 'കിസ്മസ് കേക്ക് മുറിക്കാൻ പാടില്ലെന്ന് പറഞ്ഞതിനാണോ ഫൈസിയെ വെട്ടിമാറ്റിയതെന്ന്' ഒരു വിഭാഗം ചോദിക്കുമ്പോൾ 'എല്ലായ്‌പ്പോഴും സമുദായത്തിൽ ഫത്വ്‌നയുണ്ടാക്കാൻ അനുവദിക്കില്ലെന്നും മൂപ്പരെക്കൊണ്ട് ഉമ്മത്തിൽ ഫിത്വ്‌നയും ഫസാദും കൂടിവരികയാണെന്നു'മെല്ലാമാണ് മറുപടി. നാളെ മുതൽ ഈമാസം ഏഴുവരെ അഞ്ചുദിവസം പട്ടിക്കാട് വച്ചാണ് ജാമിഅ നൂരിയ്യയുടെ സമ്മേളനം നടക്കുക. സമ്മേളനത്തിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി സുന്നി കൈരളിയും സമസ്തയുടെ പ്രവർത്തകരും നേതാക്കളും പണ്ഡിതരുമെല്ലാം അക്ഷീണം പ്രയത്‌നിക്കുന്നതിനിടെയാണ് കല്ലുകടിയായുള്ള പ്രതികരണങ്ങൾ തലപൊക്കുന്നത്.


Post a Comment

0 Comments