Flash News

6/recent/ticker-posts

ബാബരിയാണ് നീതി'; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്

Views
തിരുവനന്തപുരം: ബാബരി മസ്‌ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം 'ബാബരിയാണ് നീതി' എന്ന മുദ്രാവാക്യത്തിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയയാൾക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ബാലരാമപുരം സ്വദേശിയായ ഒറ്റയാൾ സലീം എന്ന മുഹമ്മദ് സലീമിനെതിരേയാണ് കേസെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും ബാബരിയുടെ ചിത്രമുള്ള പ്ലക്കാർഡേന്തിയുമാണ് സലീം തെരുവുകളിലൂടെ അനീതിക്കെതിരേ പ്രതിഷേധിച്ചത്. കരിദിനം ആചരിക്കണമെന്നും പ്രാർഥിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. ഇതിൻ്റെ പേരിലാണ് പോലിസ് കലാപാഹ്വാനത്തിനു കേസെടുത്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും പോലിസ് ആരോപിക്കുന്നുണ്ട്. നേരത്തേ ബാബരി ധ്വംസനത്തിന്റെ വാർഷികത്തിലും സലീം സമാനമായ രീതിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നു.



Post a Comment

0 Comments