Flash News

6/recent/ticker-posts

ലോക്‌സഭ; കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു, കെ സുധാകരന്‍ ചെയര്‍മാൻ

Views

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനായ 33 അംഗ സമിതിയാണ് പ്രഖ്യാപിച്ചത്. വി എം സുധീരന്‍ അടക്കമുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്തിയാണ് സമിതി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, എംഎം ഹസ്സന്‍, ബെന്നി ബെഹ്‌നാന്‍, പി ജെ കുര്യന്‍, പി പി തങ്കച്ചന്‍, ശശി തരൂര്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, എ പി അനില്‍ കുമാര്‍, ജോസഫ് വാഴക്കന്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, പന്തളം സുധാകരന്‍, രമ്യാ ഹരിദാസ്, ലാലി വിന്‍സെന്റ്, വി ടി ബല്‍റാം, റോജി എം ജോണ്‍, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പടെ 37 പേര്‍ സമിതിയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, കെഎസ്‌യു അധ്യക്ഷന്‍, സേവാദള്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാരാണ് എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുകയെന്നതാണ് സമിതി അംഗങ്ങളുടെ ചുമതല. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന കെപിസിസി അധ്യക്ഷന്‍ തിരിച്ചെത്തിയാല്‍ വൈകാതെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്



Post a Comment

0 Comments