Flash News

6/recent/ticker-posts

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് വലിയ ആശ്വാസം! വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ; നാൽപതിനായിരം രൂപ കുറക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം

Views

ന്യൂഡല്‍ഹി : കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി.

കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറക്കാമെന്ന് മന്ത്രി അറിയിച്ചതായും എം പിമാര്‍ വ്യക്തമാക്കി.



Post a Comment

0 Comments