Flash News

6/recent/ticker-posts

രാജ്യം ജനാധിപത്യത്തിൽ നിന്നും ഫാഷിസത്തിലേക്ക് വഴുതി മാറുന്നു അജ്മൽ ഇസ്മാഈൽ

Views

പൊന്നാനി: രാജ്യം ജനാധിപത്യത്തിൽ നിന്നും ഫാഷിസത്തിലേക്ക് വഴുതി മാറുന്നുവെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ. മോദിയല്ല, ഭരണഘടനയാണ് ഗ്യാരന്റി എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, രാജ്യത്തിൻ്റെ ഭരണഘടന പൊളിച്ചെഴുതാൻ ഇന്ത്യൻ ജനാധിപത്യ വിശ്വാസികൾ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു. 
ജില്ലാ പ്രസിഡൻ്റ്
അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു 
എസ് ഡി റ്റി യു ജില്ലാ സമിതിയംഗം ഇബ്രാഹീം തിരൂർ, വിമൺസ് ഇന്ത്യ മൂവ്മെൻ്റ് ജില്ലാ സമിതിയംഗം റജീന കുഞ്ഞൻബാവ, എ സ് ഡി പി ഐ ജില്ലാ സമിതിയംഗങ്ങളായ ഫത്താഹ് പൊന്നാനി, ജുബൈർ കല്ലൻ, അബ്ദുള്ളക്കുട്ടി തവനൂർ, സദഖത്തുള്ള താനൂർ, റാഫി പാലപ്പെട്ടി, നിസാർ അഹ്മദ് വൈരംങ്കോട്, പി പി സക്കീർ പൊന്നാനി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments