Flash News

6/recent/ticker-posts

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

Views


ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭ ചേംബറിലാണ് യംയുക്ത സമ്മേളനം ചേരുക.

കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജമ്മു കശ്മീരിന്റെ ബജറ്റും മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. മെയില്‍ പുതിയ സര്‍ക്കാര്‍ വരുന്നതിനാല്‍ നാളെ അവതരിപ്പിക്കുക ഇടക്കാല ബജറ്റ് ആയിരിക്കും. പുതിയ സര്‍ക്കാരാകും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. അടുത്ത മാസം ഒമ്പതു വരെയാണ് സമ്മേളനം നടക്കുക. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം സമ്മേളന കാലയളവില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെഷന് മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗംചേരും. സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലാണ് യോഗത്തിന്റെ ലക്ഷ്യം.



Post a Comment

0 Comments