Flash News

6/recent/ticker-posts

ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയിൽ നിന്ന് രാജി വച്ചു

Views


ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജി വച്ചു. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തുകളഞ്ഞ ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്ന ദിവസം എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ അഞ്ചുതിരിയിട്ട വിളക്ക് തെളിയിക്കണമെന്നും ആഹ്വാനം ചെയ്ത ​ഗായിക കെ എസ് ചിത്രയെ വിമർശിച്ചതിന് തനിക്കെതിരേ നടക്കുന്ന സൈബറാക്രണത്തെ പ്രതിരോധിക്കാൻ സംഘടന തനിക്കൊപ്പം നിൽക്കാത്തതിൽ പ്രതിഷേധിച്ചാണ് സൂരജിന്റെ നടപടി.

കടുത്ത സൈബർ‌ ആക്രമണമാണ് സൂരജിനെതിരേ നടന്നത്. ബാബരി മസ്ജിദ് തകർത്തുകളഞ്ഞ ഭൂമിയിലെ ക്ഷേത്രനിർമാണം രാഷ്ട്രീയമാണെന്നും അതിനാൽ തന്നെ ചിത്രയുടെ പ്രസ്താവനയും രാഷ്ട്രീയമാണെന്നു പറഞ്ഞ സൂരജ് സന്തോഷ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ അവസ്ഥ മറക്കരുതെന്നും വ്യക്തമാക്കിയിരുന്നു. താൻ ഉയർത്തിയ വിമർശനത്തിന് മാന്യമായ ഭാഷയിൽ മറുപടി നൽകാതെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് പറയുകയുണ്ടായി. ഇതിനുപിന്നാലെയാണ് സൂരജ് സമത്തിൽ നിന്നും രാജിവച്ചത്.

ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല താൻ വിമർശിച്ചതെന്നും അവർ എടുത്ത നിലപാടിനെയാണെന്നും സൂരജ് സന്തോഷ് വ്യക്തമാക്കിയിരുന്നു. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും സൂരജ് സന്തോഷ് പ്രതികരിച്ചിരുന്നു.



Post a Comment

0 Comments