Flash News

6/recent/ticker-posts

അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

Views
മലപ്പുറം-അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. മൂന്നു പരാതികളാണ് ലഭിച്ചത്. സ്കൂൾ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതി ആർടിഒയ്ക്ക് കൈമാറി.
കീഴുപറമ്പ് വില്ലേജിലെ അനധികൃത മണൽ ഖനനം സംബന്ധിച്ച പരാതി ദുരന്ത നിവാരണ
വിഭാഗത്തിന് കൈമാറി. അരീക്കോട് താലൂക്ക്
ആശുപത്രിയിൽ അത്യാഹിത വിഭാഗം
തുടങ്ങുന്നതിനാവശ്യമായ ഡോക്ടർമാരെയും മറ്റു
ജീവനക്കാരെയും നിയമിക്കണമെന്നും
ആരോഗ്യമേഖലയിലെ മറ്റു വിഷയങ്ങൾ
സംബന്ധിച്ചുമുള്ള പരാതി ജില്ലാ കളക്ടർക്കും കൈമാറി. എഡിഎം എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. ഗൗരി, റിട്ടയേർഡ് ജഡജ് പി. നാരായണൻകുട്ടി മേനോൻ, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെസാന്നിധ്യത്തിലാണ് പരാതിപ്പെട്ടിതുറന്നു പരിശോധിച്ചത്.



Post a Comment

0 Comments