Flash News

6/recent/ticker-posts

പി ടി എ പ്രസിഡന്റ്ന് ഗ്ലോബൽ കെഎംസിസി യുടെ ആദരവ്

Views കോട്ടക്കൽ :രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട  കോട്ടക്കൽ പുലിക്കോട്  സ്വാതേശി കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി സാഹിബിനെ പുലിക്കോട് ഗ്ലോബൽ കെഎംസിസി  ആദരിച്ചു.  ചടങ്ങിൽ സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീം വൈസ് ക്യാപ്റ്റൻ MP അലി മുബഷിറിനെ  ക്യാഷ് അവാർഡും പൊന്നാടയും നൽകി ആദരിച്ചു. 
 കോട്ടക്കൽ ചെമ്മുക്കൻ  മൊയ്തു ഹാജി നഗറിൽ കെ എം മൂസ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ദുബായ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമാൻ ഹാജി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മുൻ നഗരസഭ ചെയർമാൻ ബഹു :കെ കെ നാസർ സാഹിബ്‌ മുഖ്യപ്രഭാഷണം നടത്തി,.. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടൻ, സിദ്ദീഖ് പൂക്കയിൽ, എംപി റാഫി, നിസാർ കരുവകൊട്ടിൽ, അവറാൻകുട്ടി എംപി, കെ മായിൻബാവ,  പി കെ ബഷീർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷബീർ കൊളക്കാടൻ സ്വാഗതവും  റിംഷാദ് കൊളക്കാടൻ  നന്ദിയും പറഞ്ഞു.


Post a Comment

0 Comments