Flash News

6/recent/ticker-posts

തിരൂർ കൂട്ടായിലെ ലയൺ മെസ്സി ഉമ്മാന്റെ പൊരേൽ ഉണ്ട് താനൂരിൽ

Views
തിരൂർ: സൂപ്പർതാരം ലയണൽ മെസി അർജന്റീനയിൽനിന്ന് കേരളത്തിൽ കളിക്കാനെത്തുമോ എന്നതൊക്കെ കാത്തിരുന്നു തന്നെ കാണണം. ഇവിടെത്തന്നെ ഒരു ലയണൽ മെസിയുണ്ടെങ്കിൽ എന്തു രസമായിരിക്കും! എന്നാലുണ്ട്, കൂട്ടായിയിലാണ് എ.പി.ലയണ‍ൽ മെസിയുള്ളത്. പ്രായം; 5 മാസം. കഴിഞ്ഞ ഓഗസ്റ്റ് 4നാണ് കൂട്ടായി ഐതൂന്റെ പുരയ്ക്കൽ മൻസൂറിനും സഫീല നസ്റിനും ഒരു കുഞ്ഞ് പിറന്നത്.

സൂപ്പർതാരം മെസിയുടെ കടുത്ത ആരാധകനായ മൻസൂറിന് കുഞ്ഞിനിടാൻ മറ്റൊരു പേരന്വേഷിക്കേണ്ടി വന്നില്ല. പിന്തുണയുമായി ഒപ്പം നിന്നത് സഫീല നസ്റിനും. ഇങ്ങനെയൊരു പേരിടാൻ തീരുമാനിച്ചതോടെ പലയിടത്തു നിന്നായി വിമർശനങ്ങളുണ്ടായി. എന്നാൽ പിന്തുണയുമായി കൂട്ടുകാരെത്തി. നീലയും വെള്ളയും കലർന്ന അർജന്റീന ജഴ്സിയണിഞ്ഞ കുഞ്ഞു മെസിയുടെ ചിത്രങ്ങളും ജനന സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ വൈറലുമായി. 

മകൻ വളർന്നു വലുതായ ശേഷം അവനു വേണമെങ്കിൽ പേരു മാറ്റിക്കോട്ടെയെന്നാണ് മൻസൂർ പറയുന്നത്.   കൂടാതെ നല്ലൊരു ഫുട്ബോൾ കളിക്കാരനായി ലയണൽ മെസിയെ വളർത്തിയെടുക്കണമെന്നും ഈ പിതാവ് ആഗ്രഹിക്കുന്നു. സൗദിയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് മൻസൂർ. താനൂരിലെ ഉമ്മയുടെ വീട്ടിലാണ് ലയണൽ മെസി ഇപ്പോഴുള്ളത്.


Post a Comment

0 Comments