Flash News

6/recent/ticker-posts

സംസ്ഥാന സ്കൂൾ കലോത്സവം; സമ്പൂർണ വിവരങ്ങൾക്ക് കലോത്സവ ആപ്പ്

Views

കൊല്ലത്ത് :  നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കും. കൈറ്റ് തയാറാക്കിയ ആപ്പിലൂടെ വിവരങ്ങൾ അറിയാം.

ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ‘KITE Ulsavam’ ആപ്പ് ഡൗൺലോഡ് ചെയ്യണം. മത്സര ഫലങ്ങൾക്ക് പുറമേ 24 വേദികളിലും പ്രധാന ഓഫിസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.

ulsavam.kite.kerala.gov.in വഴി റജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഉൾപ്പെടെ ഓൺലൈൻ രൂപത്തിലാക്കി. ലോവർ- ഹയർ അപ്പീൽ നടപടി ക്രമങ്ങൾ തുടങ്ങിയവ പോർട്ടൽ വഴിയായിരിക്കും.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യുആർ കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.

കലോത്സവത്തിലെ കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ് തുടങ്ങിയ രചനാ മത്സരങ്ങൾ ഫല പ്രഖ്യാപനത്തിന് ശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യും.



Post a Comment

0 Comments