Flash News

6/recent/ticker-posts

ബലാല്‍സംഗ ഇരയെ പീഡിപ്പിച്ച സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Views


ബലാല്‍സംഗക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരേയാണ് പ്രതി സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം കീഴ്‌ക്കോടതി നടപടി ആവര്‍ത്തിച്ച സുപ്രിംകോടതി പ്രതി പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു. കീഴടങ്ങിയാല്‍ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. അതേദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്.

മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അതിജീവിത സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹരജി.

റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.

2018ല്‍ നടന്ന ബലാല്‍സംഗത്തിനെതിരേ നിയമസഹായം തേടിയാണ് യുവതിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ പ്ലീഡറായ പി ജെ മനുവിനെ കാണാനെത്തിയത്. പിന്നീടു മനു യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും തന്റെ വീട്ടില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്കു മനു അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിരുന്നു.



Post a Comment

0 Comments