Flash News

6/recent/ticker-posts

നിയന്ത്രണം വിട്ട് ലോറി ബാരിക്കേഡിലേക്ക് ഇടിച്ചുകയറി

Views
തിരൂർ : താനൂർ തിരൂർ റോഡിൽ സ്ഥിരം അപകടം നടക്കുന്ന പെരുവഴിമ്പലം വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തടി കയറ്റി വന്ന ലോറി പെരുവഴിമ്പലം വളവിൽ നിയന്ത്രണം വിട്ട് കൈവരികളിൽ ഇടിച്ച് തലകീഴായി മറിഞ്ഞ്. 

വലിയ ശബ്ദം കേട്ട് പരിസരവാസികൾ ഓടി വന്ന് വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും ഫയർഫോഴ്സുകാരും നാട്ടുകാരും ടി ഡി ആർ എഫ് പ്രവർത്തകരും എത്തി രക്ഷാപ്രവർത്തനം നടത്തി ആർക്കും പരിക്കില്ല. അമിത വേഗതയും മദ്യപിച്ച് വണ്ടി ഓടിച്ചതുമാണ് അപകട കാരണമെന്നകാരണമെന്നാണ് നാട്ടുകാരും ആസമയത്ത് സഞ്ചരിച്ചിരുന്ന മറ്റു വാഹന ങ്ങളിലെ ഡ്രൈവർമാരും പറയുന്നത്.



Post a Comment

0 Comments