Flash News

6/recent/ticker-posts

മുസ്ലിം നാമധാരികളുടെ പേരിൽ അയോധ്യ രാമക്ഷേത്രത്തിലെ ബോംബ് ഭീഷണി; രണ്ട് സംഘപരിവാറുകാരെ റിമാൻഡ് ചെയ്തു

Views
മുസ്ലീം നാമധാരികളുടെ പേരിൽ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു സംഘ പരിവാർ പ്രവർത്തകരെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ഭാരതീയ ഗോസേവ പരീക്ഷിത് അധ്യക്ഷൻ ദേവേന്ദ്ര തിവാരി ഒളിവിലാണ്. മനപ്പൂർവം മതസ്പർദ്ധ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാർ പ്രവർത്തകർ വ്യാജ സന്ദേശം അയച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.
മുസ്ലിം പേര് ഉപയോഗിച്ചുള്ള ഈമെയിൽ ഐഡികളിൽ നിന്നാണ് ക്ഷേത്രം ബോംബു വെച്ച് തകർക്കുമെന്നുള്ള സന്ദേശം ഉത്തർപ്രദേശിലെ ഡിജിപി ഓഫീസിൽ എത്തുന്നത്. മുഖ്യമന്ത്രി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നു. ഇതോടെ സന്ദേശത്തിന് ഭീകരബന്ധം പോലും സംശയിച്ച പോലീസ് വിശദമായ അന്വേഷണം നടത്തി.
ഇതോടെയാണ് സംഘപരിവാർ സംഘടന നേതാവും രണ്ട് പ്രവർത്തകരും വലയിൽ ആകുന്നത്. ദേശീയ ഗോസേവ പരിഷിത് പ്രവർത്തർ ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് മുസ്ലിം പേരുകൾ ഉപയോഗിച്ച് വ്യാജ സന്ദേശം അയച്ചത് സമ്മതിച്ചത്. സംഘപരിവാർ നേതാവ് ദേവേദ്ര ദിവരിയുടെ നിർദ്ദേശപ്രകാരമായിരുന്നു മതസ്പർദ്ധയിളക്കാൻ ലക്ഷ്യമിട്ട് സന്ദേശം അയച്ചത്. മുഖ്യപ്രതി ദേവേന്ദ്ര തിവാരി ഒളിവിലാണ്. പിടിയിലായ രണ്ട് സംഘപരിവാർ പ്രവർത്തകരെയും റിമാൻഡ് ചെയ്തു



Post a Comment

0 Comments