Flash News

6/recent/ticker-posts

റിഥാന്റെ മരണം: ടൂർ പരിപാടികൾ പാവപ്പെട്ട കുട്ടികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നു-ആം ആദ്മി പാർട്ടി സർക്കാറിന് പരാതി നൽകി

Views

തിരൂരങ്ങാടി : പാലക്കാട് എടത്തനാട്ടുകര അഞ്ചാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും ടൂറിന് പോകാൻ പണമില്ലാത്തതിൻ്റെ പേരിൽ തൂങ്ങി മരിച്ച  സംഭവത്തിൽ ഉത്ക്കണ്ഠയും അനുശോചനവും രേഖപ്പെടുത്തി. വിദ്യാഭ്യാസം അവകാശമായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നത് കേരള ജനതയെ ഞെട്ടിക്കുന്നതാണെന്നും  അടിയന്തര അന്വേഷണം നടത്തണമെന്നും ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സാർക്കാറിനോട് ആവശ്യപ്പെട്ടു.

പഠന റിപ്പോർട്ട് എന്ന പേരിൽ സ്കൂളുകൾ നടത്തുന്ന ടൂർ പരിപാടികളിൽ പാവപെട്ട കുടുംബത്തിലെ കുട്ടികളെ മനസ്സിനെ വിഷമിപ്പിക്കുന്നതാണെന്നും  ഇതിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്നും ആം ആദ്മി പാർട്ടി ഭാരവാഹികളായ മണ്ഡലം സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, പിഒ ഷമീം ഹംസ എന്നിവർ അറിയിച്ചു.


Post a Comment

0 Comments