Flash News

6/recent/ticker-posts

വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് പൊലീസിന്റെ ക്ലീൻ ചിറ്റ്

Views
ആലപ്പുഴ : കെ.എസ്.യു. നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ പോലീസിന്റെ ക്ലീൻ ചിറ്റ്. കെ.എസ്.യു. സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സി.പി.എം. മുഖപത്രത്തിന്റെ വാർത്തയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്‌സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം.

കേരള സർവകലാശാലയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നായിരുന്നു അൻസിലിനെതിരായ കേസ്. മുൻ എസ്.ഐഫ്.ഐ. നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അൻസിൽ ജലീലിനെതിരെ ആരോപണവുമായി പാർട്ടി മുഖപത്രം രംഗത്തെത്തിയത്. പി.ജി. പ്രവേശനത്തിന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചതിൽ മുൻ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരേയും ആരോപണം ഉയർന്നത് ഇക്കാലത്തായിരുന്നു.

പാർട്ടി മുഖപത്രത്തിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്ക് നൽകിയ പരാതി ഡി.ജി.പിക്ക് നൽകുകയും അത് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറുകയുമായിരുന്നു. കന്റോൺമെൻറ് പോലീസായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ട് നൽകിയത്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.



Post a Comment

0 Comments