Flash News

6/recent/ticker-posts

പൊലീസിനെ ആക്രമിച്ചുവെന്ന കേസ് : എൽ ഡി എഫ് നേതാക്കളെ വെറുതെ വിട്ടു.

Views
താനൂർ : പൊലീസിനെ ആക്രമിച്ചുവെന്ന കേസ് എൽ ഡി എഫ് നേതാക്കളെ വെറുതെ വിട്ടു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, ഏരിയ കമ്മിറ്റിയംഗം വി അബ്ദുറസാഖ്, മുൻ ഏരിയ കമ്മിറ്റിയംഗങ്ങളായ ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ രാജഗോപാൽ, അഡ്വ അജീഷ് എടപ്പയിൽ, കെ വി ഷാനു, കൃഷ്ണകുമാർ, ഗോകുലപാലൻ, എ പി സുബ്രഹ്മണ്യൻ, ബാബു താനൂർ എന്നിവരെയാണ് തിരൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടത്.

2013ലാണ് കേസിനാസ്പദമായ സംഭവം. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സമരപ്പന്തലിലേക്ക് ഉമ്മൻചാണ്ടിയുടെ പൊലീസ് ഗ്രനേഡ്  എറിയുകയുണ്ടായി. അതിൽ പ്രതിഷേധിച്ച് താനൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. സമരത്തിന് നേരെ ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും, രാഷ്ട്രീയ പ്രേരിതമായി എൽഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുകയുമാണ് ചെയ്തത്.

എഎസ്ഐയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന തരത്തിൽ ഐപിസി 307-ാം വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.എൽ ഡി എഫ് നേതാക്കളെ അർധരാത്രിയിൽ വീട് വളഞ്ഞായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. പത്തു വർഷക്കാലത്തെ നിയമ പോരാട്ടത്തിലൂടെയാണ് കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്. അഡ്വ.പി പി ബഷീർ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.



Post a Comment

0 Comments