Flash News

6/recent/ticker-posts

നല്ലളത്ത് പതിനൊന്നുകാരൻ തൂങ്ങി മരിച്ച നിലയിൽ

Views
കോഴിക്കോട്: നല്ലളം ചാലാട്ടി ഹെൽത്ത് സെൻ്ററിന് സമീപം നല്ലളം സ്വദേശി  റിയാസിന്റെയും ഖദീജയുടെയും മകൻ മുഹമ്മദ് ഇർഫാൻ (11) ആണ് വീടിൻ്റെ റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പുതിയ വീടിൻ്റെ ജോലി പുരോഗമിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ പഞ്ചായത്ത് ഓഫീസിൽ പോയതായിരുന്നു. പിതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ റൂമിൻ്റെ കതക് കുറ്റിയിട്ട നിലയിൽ കാണപ്പെടുകയും കതക് പൊളിക്കുകയും ഉടനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയും ചെയതു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നല്ലളം ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഇർഫാൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
റിപ്പോർട്ട് നൽകിയത് നാസർ പന്തീരങ്കാവ്


Post a Comment

0 Comments