Flash News

6/recent/ticker-posts

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ കോടതിയുടെ അനുമതി; ഏഴ് ദിവസത്തിനകം പൂജ നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി

Views
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജദില്‍ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകള്‍ക്ക് മുന്നില്‍ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.
നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ അവർക്ക് പൂജ നടത്താൻ അവസരമൊരുക്കണമെന്നാണ് കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നും നമസ്‌കാരം നടന്ന മസ്ജിദാണ് ഗ്യാൻവാപിയിലേത്. ഇവിടെ പൂജ തുടങ്ങിയാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അടിയന്തര നിയമനടപടികളുമായി മസ്ജിദ് കമ്മിറ്റി രംഗത്തെത്താനാണ് സാധ്യത.

ഗ്യാൻവാപി മസ്ജിദില്‍ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നാല് സ്ത്രീകള്‍ പൂജ നടത്താൻ അനുമതി തേടി വരാണസി കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.


Post a Comment

0 Comments