Flash News

6/recent/ticker-posts

ആർക്കും തിരിയാത്ത ഡോക്ടർമാരുടെ കുറിപ്പടിക്കെതിരേ ഒടുവിൽ കോടതിയും

Views


ആർക്കും തിരിയാത്ത ഡോക്ടർമാരുടെ കുറിപ്പടിയെക്കുറിച്ച് പലപ്പോഴും പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ ഡോക്ടറുടെ കൈപ്പട വായിക്കാനാവാതെ വിഷയത്തിൽ കോടതിയും ഇടപെട്ടിരിക്കുന്നു.

മരുന്ന് കുറിപ്പടികളും പോസ്റ്റ്മോർട്ടം റിപോർട്ടുകൾ അടക്കമുള്ള മെഡിക്കോ രേഖകളും വായിക്കാൻ കഴിയുന്ന രീതിയിൽ എഴുതാൻ ഡോക്ടർമാർക്ക് നിർദേശം നൽകണമെന്ന് ഒഡീഷ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഒറീസ ഹൈക്കോടതി. ഡോക്ടർമാരുടെ കൈയക്ഷരം സാധാരണക്കാർക്കോ ജുഡീഷ്യൽ ഉദ്യോ​ഗസ്ഥർക്കോ വായിക്കാൻ കഴിയാത്ത നിലയിലുള്ളതാണ്. പാമ്പ് കടിച്ച് മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപോർട്ട് വായിക്കാൻ കഴിയാതെ വന്നതോടെയാണ് ജസ്റ്റിസ് എസ് കെ പാനി​ഗ്രഹി ചീഫ് സെക്രട്ടറിക്ക് ഇത്തരമൊരു നിർദേശം നൽകിയത്.

മെഡിക്കൽ സെന്ററുകൾ, സ്വകാര്യ ക്ലിനിക്കുകൾ, മെഡിക്കൽ കോളജുകൾ, ആശുപത്രികൾ തുടങ്ങി എല്ലാ ഡോക്ടർമാരോടും വൃത്തിയായി എഴുതാനോ അല്ലെങ്കിൽ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തോ നൽകണമെന്ന് നിർദേശം നൽകാനാണ് കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.



Post a Comment

0 Comments