Flash News

6/recent/ticker-posts

തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ തട്ടിപ്പ്; അന്വേഷണത്തിന് ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Views
തിരൂരങ്ങാടി : സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണറോടാണ് അന്വേഷണം നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്തതിന്റെ മുഴുവൻ വിവരങ്ങളും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ട്രാൻസ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണറും മലപ്പുറം ആര്‍.ടി.ഒയും തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കും. വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം.
സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥൻമാരുടെ കമ്ബ്യൂട്ടറില്‍ അവരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേര്‍ന്നാണ് ഇയാള്‍ ശമ്ബളം നല്‍കിയിരുന്നത്.



Post a Comment

0 Comments