Flash News

6/recent/ticker-posts

പന്തല്ലൂരിൽ മൂന്നുവയസുകാരിയെ ആക്രമിച്ച പുലിയെ കൂട്ടിലാക്കി

Views
തമിഴ്നാട് : പന്തല്ലൂരിൽ മൂന്നുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുലിയെ കൂട്ടിലാക്കി. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുങ്കിയാനയുമായുള്ള തെരച്ചിലിനിടെയാണ് പുലിയെ കണ്ടെത്തിയത്. പന്തല്ലൂർ അമ്പ്രൂസ് വളവിന് സമീപത്തെ ചതുപ്പിലാണ് പുലി ഉണ്ടായിരുന്നത്. പുലിയെ കണ്ടെത്തിയ ശേഷം വനം വകുപ്പ് മയക്കുവെടിവച്ച് പുലിയെ പിടികൂടുകയായിരുന്നു. മൂന്നാഴ്ചക്കിടെ രണ്ട്‌ പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ നീലഗിരിയിൽ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കുകയാണ്‌.
കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസ്സുകാരിയെ പുലി ആക്രമിച്ചുകൊന്നതിനെതുടർന്ന് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ്‌ ഹർത്താൽ. നാടുകാണി ദേവാല എരുമാട്‌ ചേരമ്പാടി പന്തല്ലൂർ എന്നിവിടങ്ങളിലെല്ലാം ഇന്നലെ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.



Post a Comment

0 Comments