Flash News

6/recent/ticker-posts

ഊട്ടിയില്‍ നിന്ന് ഗൂഗിള്‍ കാണിച്ച എളുപ്പവഴിയേ നാട്ടിലേക്കു മടങ്ങിയ വിനോദസഞ്ചാരികളുടെ കാര്‍ പടിക്കെട്ടില്‍ കുടുങ്ങി

Views


ഊട്ടി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗൂഗിള്‍ മാപ്പ് നോക്കി എളുപ്പവഴിയേ നാട്ടിലേക്ക് മടങ്ങിയ സഞ്ചാരികളുടെ കാര്‍ പടിക്കെട്ടില്‍ കുടുങ്ങി. ഗൂഡല്ലൂരിലാണ് സംഭവം. കര്‍ണാടകയില്‍ നിന്നുള്ള നിന്നുള്ള സംഘത്തിന്റെ വാഹനമാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങവെ പടിക്കെട്ടുകളില്‍ കുടുങ്ങിയത്.

അതിവേഗമെത്താനുള്ള പാതയായി ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ കാറോടിച്ച സംഘം താമസകേന്ദ്രത്തിലെ പടിക്കെട്ടുകളില്‍ കുടുങ്ങുകയായിരുന്നു. വാഹനം പുറത്തെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ സംഘം പ്രദേശവാസികളുടെ സഹായം തേടി. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് വാഹനം റോഡിലേക്ക് മാറ്റുകയും സംഘം കര്‍ണാടകയിലേക്ക് മടങ്ങുകയും ചെയ്തു.



Post a Comment

0 Comments