Flash News

6/recent/ticker-posts

ജ്യൂസറിനുള്ളില്‍ കോയിലിന്റെ രൂപത്തില്‍ 'സ്വര്‍ണം', കസ്റ്റംസിനെ വെട്ടിച്ചു; വിദഗ്ധമായി കുടുക്കി കേരള പോലീസ്

Views

കോഴിക്കോട്: ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍, വാണിയമ്പലം സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ജ്യൂസര്‍ യന്ത്രത്തിനുള്ളില്‍ കോയിലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പരിശോധന പൂര്‍ത്തിയാക്കി അതി വിദഗ്ധമായി സ്വര്‍ണം പുറത്തേയ്ക്ക് കടത്തിയ സംഘത്തെ ടെര്‍മിനലിന് പുറത്ത് കാത്തുനിന്ന പൊലീസ് വലയിലാക്കുകയായിരുന്നു. 
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇതില്‍ ഫിറോസ് ആണ് ക്യാരിയര്‍. മറ്റുള്ളവര്‍ ടെര്‍മിനലിന് പുറത്ത് ഫിറോസിനായി കാത്തുനിന്നവരാണ്.

വണ്ടൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സ്വര്‍ണക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തെ പൂര്‍ണമായി കുടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്



Post a Comment

0 Comments