Flash News

6/recent/ticker-posts

ബേപ്പൂർ - യുഎഇ കപ്പൽ സർവീസ്: അടിസ്ഥാന സൗകര്യം യുദ്ധകാല അടിസ്ഥാനത്തിൽ വിപുലീകരിക്കണം-എംഡിസി

Views

കോഴിക്കോട് : കേരള - യുഎഇ സെക്ടറിൽ ചാർട്ടേഡ് യാത്ര - ചരക്ക്  കപ്പൽ സർവീസ് ആരംഭിക്കുന്നതിന്  കേന്ദ്രസർക്കാരിന്റെ ഉൾപ്പെടെ എല്ലാ അനുമതികളും ലഭിച്ചു. 

ടെൻഡർ വിളിച്ച  സാഹചര്യത്തിൽ ബേപ്പൂർ തുറമുഖത്തിലെ അടിസ്ഥാന സൗകര്യങ്ങൾ  സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന്  എംഡിസി പ്രസിഡന്റ്‌ ഷെവ. സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി. അഡ്വ. എം. കെ. അയ്യപ്പൻ എന്നിവർ ബേപ്പൂർ  നിയോജകമണ്ഡലം എംഎൽഎ കൂടിയായ കേരള സംസ്ഥാന പൊതുമരാമത്ത് - ടൂറിസം മന്ത്രി  അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു.  

സാഗർമാല പദ്ധതിക്ക്  കേരള സർക്കാരിന്റെ 50 % വിഹിതം നൽകി ബേപ്പൂർ തുറമുഖ  സൗകര്യ    വികസനത്തിന് അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. 

കരിപ്പൂരിൽ നിന്ന് ആഘോഷ അവധി വേളകളിൽ മറ്റു വിമാനത്താവളങ്ങളിൽ ഒന്നുമില്ലാത്ത അമിതനിരക്ക് ഈടാക്കുന്നതിന് പരിഹാരം കാണുന്നതിനും, കുറഞ്ഞ നിരക്കിൽ കാർഗോ കയറ്റിറക്ക്മതി നടത്തുന്നതിനും, മലബാറിന്റെ സമഗ്ര വികസനത്തിന് ഏക പരിഹാരം ബേപ്പൂരിൽ നിന്നും യുഎഇയിലേക്ക് ചാർട്ടേഡ് യാത്ര - ചരക്ക് കപ്പൽ സർവീസ് മാത്രമാണ്. ഈ പദ്ധതിക്ക് മുന്തിയ പരിഗണനയാണ് ബഹു മുഖ്യമന്ത്രി, തുറമുഖ - ഗതാഗത - ടൂറിസം മന്ത്രിമാർ,  മാരിടൈം ബോർഡ് ചെയർമാൻ,  നോർക്ക, അനുബന്ധ വകുപ്പുകളിൽ നിന്നും ലഭിച്ചത്. 

വലിയ പിന്തുണയും സ്വീകാര്യതയും അംഗീകാരവുമാണ് സ്വദേശത്തും, വിദേശത്തുനിന്നും ലഭിക്കുന്നത് എന്നതും കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കുന്നതിന് ആകാംക്ഷയോടെയാണ് പ്രവാസികളും കാർഗോ കയറ്റുമതിക്കാരും കാത്തിരിക്കുന്നത് എന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.



Post a Comment

0 Comments