Flash News

6/recent/ticker-posts

ഗവർണർക്കെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ

Views

കേ​ന്ദ്ര​സേ​ന​യെ ഇ​റ​ക്കി അ​ടി​ച്ച​മ​ർ​ത്തി​യാ​ലും ​ഗവർണർക്കെതിരായ സമരവുമായി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​എം ആ​ർ​ഷോ. ഗ​വ​ർ​ണ​റു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങേ​ണ്ട​വ​ര​ല്ല പൊലീ​സെ​ന്നും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ 124 ചു​മ​ത്തേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആർഷോ പറഞ്ഞു.

ത​ന്നെ ആ​ക്ര​മി​ച്ചു എ​ന്ന് ഗ​വ​ർ​ണ​ർ നു​ണ പ​റ​യു​ക​യാണ്. ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി ബാ​ധി​ച്ച നി​ല​യി​ലാ​ണ്. ജ​നാ​ധി​പ​ത്യ സ​മ​ര​ങ്ങ​ളോ​ട് ഗ​വ​ർ​ണ​ർ​ക്ക് പു​ച്ഛ​മാ​ണ്. ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കു​ന്ന​തെന്നും പറഞ്ഞു.

നിലമേലിൽ വച്ച് കരിങ്കൊടികാണിച്ച എസ്എഫ്ഐക്കാരുടെ നടപടിക്കെതിരേ റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ കേന്ദ്രസർക്കാർ ബിഎസ്എഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് രാജ്ഭവനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ആർഷോ രം​ഗത്തുവന്നത്.



Post a Comment

0 Comments