Flash News

6/recent/ticker-posts

കുറ്റിപ്പുറത്തെ ‘റ’ നിവർത്താൻ തുരങ്കപാതയ്ക്ക് ആലോചന; റെയിൽപാതയിലെ വളവുകൾ നിവരും, വേഗം കൂടും...

Views


കുറ്റിപ്പുറം : ഷൊർണുർ -മംഗലാപുരം ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷൊർണൂർ- മംഗളൂരു പാതയിലെ വളവുകൾ നിവർത്തുന്ന ജോലികൾ 2025 മാർച്ചിൽ പൂർത്തിയാക്കും. ഈ പാതയിലെ വളവുകൾ നിവർത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസി നടത്തിയ ലിഡാർ സർവേയുടെ റിപ്പോർട്ട് ഉടൻ റെയിൽവേക്ക് സമർപ്പിക്കും.
ഷൊർണൂർ മുതൽ മംഗളൂരുവരെയുള്ള 306.57 കിലോമീറ്റർ പാതയിലെ 288 വളവുകളാണ് ഉള്ളത് ഇവയൊക്കെ നിവർത്തുന്ന ജോലികളാണ് നടക്കുന്നത്. ഈ ട്രാക്കിലുള്ള കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ 'റ' വളവ് ഒഴിവാക്കാൻ തുരങ്കപാത നിർമിക്കുമെന്നാണ് സൂചന. മംഗളൂരു പാതയിലെ ഏറ്റവും വലിയ വളവാണ് കുറ്റിപ്പുറത്തേത്. "റ' ആകൃതിയിലുള്ള ട്രാക്കിനോടു ചേർന്നാണ് കുറ്റിപ്പുറത്തെ സ്റ്റേഷൻ ഉള്ളത്. ഈ വളവ് നിവർത്താൻ കഴിയുന്ന ഭാഗത്ത് വലിയ കുന്നും ജനവാസ കേന്ദ്രവുമാണ് ഉള്ളത് ഇതിനാൽ ഈ ഭാഗത്ത് വളവ് നിവർത്തുന്നത് പ്രായോഗികമല്ല. ഷൊർണൂർ ഭാഗത്തുനിന്നുള്ള ട്രാക്ക്, മംഗളൂരു ഭാഗത്തേക്കുള്ള ചെമ്പിക്കൽ പ്രദേശത്തെ ട്രാക്കുമായി ബന്ധിപ്പിച്ച് ബൈപാസ് ട്രാക്ക് നിർമിക്കുകയാണു ലക്ഷ്യം. എന്നാൽ ഇതിനായി ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപാത വേണ്ടിവരും. കുറ്റിപ്പുറത്ത് സ്റ്റോപ് ഇല്ലാത്ത അതിവേഗ ട്രെയിനുകളെ ഈ ബൈപാസ് ട്രാക്കിലൂടെ കടത്തിവിടാൻ കഴിയും.


Post a Comment

0 Comments