Flash News

6/recent/ticker-posts

ആധാര്‍ പുതുക്കാന്‍ പുതിയ നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

Views


ഇന്ത്യയില്‍ പൗരന്‍മാരുടെ സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് എന്റോള്‍ ചെയ്യുന്നതിനും പുതുക്കുന്നതിനുമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പ്രഖ്യാപിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ഇതിനായുള്ള പുതിയ ഫോമുകള്‍ UIDAI പങ്കുവയ്ക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡ് എന്റോള്‍ ചെയ്യുന്നതിനും അപഡേറ്റ് ചെയ്യുന്നതിനും പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക ഫോമുകള്‍ ആണ്.

പുതിയ നിയമം അനുസരിച്ച് ഏറ്റവും അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ UIDAI വെബ്‌സൈറ്റ് വഴിയോ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സെന്‍ട്രല്‍ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയില്‍ (സിഐഡിആര്‍) ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം.

2016ലയെ പഴയ നിയമം അനുസരിച്ച് ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓണ്‍ലൈന്‍ മോഡ് വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയൂ. മറ്റേതെങ്കിലും വിശദാംശങ്ങള്‍ അപഡേറ്റ് ചെയ്യുന്നതിന് അവര്‍ അടുത്തുള്ള എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ട്. ഇതിലാണ് ഇപ്പോള്‍ ഭേദഗതി ഉണ്ടായത്. പുതിയ നിയമങ്ങള്‍ ഇങ്ങനെയാണ്:

▪️ഫോം 1: രാജ്യത്തെ താമസക്കാരുടെയും അല്ലാത്തവരുടെയും ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റിനായി ഫോം 1 ഉപയോഗിക്കാം. വ്യക്തിക്ക് ഇതിനകം ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മറ്റ് വിശദാംശങ്ങല്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഫോം 1 ഉപയോഗിക്കാം.

▪️ഫോം: 2 ഇന്ത്യയ്ക്ക് പുറത്ത് അഡ്രസ് പ്രൂഫ് ഉള്ള എന്‍ആര്‍ഐക്ക്, എന്റോമെന്റിനും അപ്‌ഡേറ്റിനും ഫോം 2 ഉപയോഗിക്കാം.

▪️ഫോം 3: 5 വയസ്സിനും അതിന് മുകളിലും പ്രായമുള്ള എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എന്റോള്‍മെന്റിനായി ഫോം 3 ഉപയോഗിക്കേണ്ടതാണ്.

▪️ഫോം 4: ഇന്ത്യക്ക് പുറത്ത് വിലാസമുള്ള എന്‍ആര്‍ഐ കുട്ടികള്‍ക്ക് ഫോം 4 ഉപയോഗിക്കണം.

▪️ഫോം 5: 5 വയസ്സിന് താഴെയുള്ള താമസക്കാരോ 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാറില്‍ ചേര്‍ക്കുന്നതിനോ Update ചെയ്യുന്നതിനോ ഫോം 5 ഉപയോഗിക്കേണ്ടതാണ്.

▪️ഫോം 6: 5 വയസ്സിന് താഴെയുള്ള എന്‍ആര്‍ഐ കുട്ടികള്‍ (ഇന്ത്യയ്ക്ക് പുറത്ത് വിലാസമുള്ളവര്‍) ഫോം 6 ഉപയോഗിക്കണം.

▪️ഫോം 7: ആധാര്‍ വിശദാംശങ്ങള്‍ക്കായി എന്റോള്‍ ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിലുള്ള വിദേശ പൗരനാണ് ഫോം 7 ഉപയോഗിക്കേണ്ടത്. ഈ വിഭാഗത്തില്‍ ചേരുന്നതിന് വിദേശ പാസ്‌പോര്‍ട്ട് ഒസിഐ കാര്‍ഡ്, സാധ്യത ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യമാണ്.

▪️ഫോം 8: 18 വയസ്സിന് താഴെയുള്ള വിദേശ പൗരന്മാര്‍ക്ക് ഫോം 8 ഉപയോഗിക്കേണ്ടതാണ്.

▪️ഫോം 9: 18 വയസ്സ് തികയുമ്പോള്‍ ആധാര്‍ നമ്പര്‍ റദ്ദാക്കുന്നതിന് ഫോം 9 ഉപയോഗിക്കണം.



Post a Comment

0 Comments