Flash News

6/recent/ticker-posts

മുണ്ടിനീര് (മുണ്ടിവീക്കം) രോഗം പടരുന്നു: രക്ഷിതാക്കളും അദ്ധ്യാപകരും ജാഗ്രത പാലിക്കുക

Views

മലപ്പുറം : ജില്ലയിൽ മാത്രം കഴിഞ്ഞ 20 ദിവസം കൊണ്ട് 620 പേർക്ക് രോഗ ബാധ കണ്ടെത്തി. രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിലേക്ക് വിടരുത്.

ആരോഗ്യവകുപ്പിന് വിവിധ ആശുപത്രികളിൽനിന്ന് റിപ്പോർട്ട് ചെയ്ത കണക്കാണിത്. സ്വകാര്യ ക്ലിനിക്കിലും ആശു പത്രികളിലും ഡോക്ടർമാരുടെ വീടുകളിലും ചികിത്സ തേടിയെത്തുന്ന രോഗികൾ വേറെയുമുണ്ടാകും.

ജില്ലയിൽ 2023-ൽ 866 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2024 ജനുവരിയിൽത്തന്നെ കേസുകളുടെ എണ്ണം കു തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മു ണ്ടിനീര്, മീസിൽസ്, റുബല്ല എന്നീ രോഗങ്ങൾ തടയാനുള്ള പ്രതിരോധ കുത്തി വെപ്പായ എം.എം.ആർ വാക്സിൻ സർക്കാർ തലത്തിൽ വിതരണം നിർത്തിയത് വിനയായെന്ന വാദമുയരുന്നുണ്ട്. സ്വകാര്യമേഖലയിൽ എം.എം.ആർ. വാക്സിന് 660 രൂപയാണ് വില. കേന്ദ്ര സർക്കാരിൻെറ പ്രതിരോധ ഉപദേശക സമിതി മുണ്ടിനീരിനുള്ള പ്രതിരോധമരുന്നു കൂടി വാക്സിൻ നയത്തിൽ മാറ്റം വരുത്തി എം.എം.ആർ. വാക്സിൻ സൗജന്യമായി നൽകിയാൽ കുട്ടികളിൽ മുണ്ടിനീര് രോഗം വ്യാപകമാകുന്നത് തടയാൻ കഴിയുമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.

മുണ്ടിനീര് അഥവാ മുണ്ടി വീക്കം ലക്ഷണങ്ങൾ :

വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധയുണ്ടായി ഗ്രന്ഥികളിൽ വീക്കം കണ്ടു തുടങ്ങുന്നതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലുമുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.

കുട്ടികളിലാണ് കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കുന്നുണ്ട്. ചെവിയുടെ താഴെ കവിളിൻെറ വശങ്ങളിലാണ് പ്രധാനമായും വീക്കം കാണുന്നത്. വീക്കം ചെവിക്ക് താഴെ മുഖത്തിൻ്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടും. ചെറിയ പനിയും തലവേദനയുമാ ണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ഭക്ഷണം ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. പേശിവേദന, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. പരോട്ടിഡ് ഗ്രന്ഥിയെയാണ് രോഗം ബാധിക്കുന്നത്. പാൻക്രിയാസ്, തലച്ചോർ, കേൾവി ശക്തി, പ്രത്യുത്പാദനശേഷി എന്നിവയ്ക്ക് ഈ രോഗം കാരണം തകരാറുണ്ടാകാൻ സാധ്യ തയുണ്ട്. വൈറസ് വഴിയാണ് രോഗം ബാധിക്കുന്നത്.

*ലക്ഷണങ്ങളുള്ളവരെ സ്കൂ‌ളിലേക്ക് വിടരുത്...*

ജില്ലയിൽ കുട്ടികൾക്ക് മു ണ്ടിനീര് രോഗം വ്യാപകമാ യ സാഹചര്യത്തിൽ രോഗലക്ഷണമുള്ള കുട്ടികളെ ഒരു കാരണത്താലും രക്ഷിതാക്കൾ സ്കൂളിലേക്കോ മറ്റ് കുട്ടികളുമായി ഇടപഴകാനോ വിടരുത്. പ്ര തിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് വാക്സിൻ നൽകണമെന്നും രോഗബാധിതരായ കുട്ടികൾക്ക് കൂടുതൽ വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകണമെന്നും ഡി.എം.ഒ ഡോ: ആർ. രേണുക പറഞ്ഞു.
മുണ്ടിനീര് ബാധിച്ച് ദിവസവും കുട്ടികളെ ചികിത്സക്കായി കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തെ തൊട്ട് അടിയന്തര ശ്രദ്ധ വേണമെന്ന് തിരൂർ നഴ്‌സിങ് ഹോം പീഡിയാട്രിഷ്യൻ ഡോ: കെ. നൗഷാദ് അഭിപ്രായപ്പെട്ടു.


Post a Comment

0 Comments