Flash News

6/recent/ticker-posts

ക്‌ളീൻ വേങ്ങര' പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് കർശന നിയമനടപടിയുമായി മുന്നോട്ട്

Views

വേങ്ങര:  'ക്‌ളീൻ വേങ്ങര' പദ്ധതിയുടെ ഭാഗമായി വേങ്ങര ടൗണിലെ അനധികൃത കച്ചവടക്കാരെയും അനധികൃത പാർക്കിംഗ് വാഹനങ്ങളെയും ഇനിയൊരു അറിയിപ്പ് കൂടാതെ നിയമനടപടികൾക്ക് വിധേയമാക്കുന്നതായിരിക്കും.
 കാൽനട യാത്രക്കാർക്കും വാഹന സഞ്ചാരത്തിനും പ്രയാസങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ തെരുവോരത്ത് അനധികൃതമായി വാഹനങ്ങളിൽ കച്ചവടം ചെയ്യുന്ന കച്ചവടക്കാർ ഇനിയൊരു അറിയിപ്പി നായി കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് സ്ഥലം ഒഴിഞ്ഞു പോകേണ്ടതാണ്.
          കാൽനടയാത്രക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചുകൊണ്ട് നടപ്പാതയിൽ  സാധനങ്ങൾ ഇറക്കിവെച്ച് കച്ചവടം ചെയ്യുന്നത് നിയമലംഘനവും ശിക്ഷാനടപടികൾക്ക് വിധേയവുമാണ്.  ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്ന കച്ചവടക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുന്നതാണ്. അനധികൃത കച്ചവടക്കാരുടെ വണ്ടിയും സാധനങ്ങളും കണ്ടു കെട്ടുന്നതും നിയമലംഘനത്തിന് ശിക്ഷ നടപടികൾ സ്വീകരിക്കുന്നതുമാണ്.
          നടപ്പാതയിലോ റോഡിലോ പ്ലാസ്റ്റിക് കവറുകൾ, ചപ്പുചവറുകൾ, മറ്റു മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കാൻ പാടുള്ളതല്ല. ഏതു കടയുടെ മുന്നിലാണോ ഇത്തരം പ്രവർത്തികൾ കാണുന്നത് ആ കടയുടമയുടെ  പേരിൽ ഫൈൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സ്വന്തം കടയ്ക്കു മുന്നിൽ വേസ്റ്റ് ബിൻ സ്ഥാപിക്കേണ്ടതും, കടയുടെ പരിസരം  വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.
     വേങ്ങര ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ടൗണിൽ അപകടകരമാം വിധമുള്ള ട്രാഫിക് ജാമിന് കാരണമാകുന്നതും, ആയതിനെതിരെ മോട്ടോർ വാഹന വകുപ്പ് പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായി നടപടി സ്വീകരിക്കുന്നതും, വാഹനങ്ങൾ കണ്ടു കെട്ടുന്നതും, കോടതി ഉത്തരവ് പ്രകാരം മാത്രം വിട്ടു നൽകുന്നതുമാണ്
     ഇനിയൊരു അറിയിപ്പിന് കാത്തുനിൽക്കാതെ മുഴുവൻ കച്ചവടക്കാരും വേങ്ങര ഗ്രാമപഞ്ചായത്ത്, പി ഡബ്ല്യു ഡി, മോട്ടോർ വാഹന വകുപ്പ്, റവന്യൂ ഡിപ്പാർട്ട്മെന്റ്, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയോജിത 'ക്ലീൻ വേങ്ങര' ഓപ്പറേഷൻ പരിപാടിയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം പോപ്പുലർ ന്യൂസ് നൽകുന്ന ഈ വാർത്ത എല്ലാ കച്ചവടക്കാരും യാത്രക്കാരും വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ഒരു അറിയിപ്പായി കാണേണ്ടതാണ്.


Post a Comment

0 Comments