Flash News

6/recent/ticker-posts

​ഗവർണർക്ക് ഇസ‍ഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

Views


കൊല്ലം : നി­​ല­​മേ­​ലി​ൽ വ­​ച്ച് ന­​ട­​ന്ന എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധവും അതിനെതിരായി നടപടിയാവശ്യപ്പെട്ടടുള്ള ​ഗവർണറുടെ റോഡരികിലെ ഇരിപ്പ് പ്രതിഷേധവും ഉണ്ടായതിനെ പിന്നാലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഗ­​വ​ർ­​ണ​ർ​ക്ക് സി­​ആ​ർ­​പി​എ­​ഫ് ഇ​ഡ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ർ­​പ്പെ­​ടു­​ത്തു­​മെ​ന്ന് കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യം രാ­​ജ്­​ഭ​വ­​നെ അ­​റി­​യി​ക്കുകയായിരുന്നു.

നി­​ല​മേ­​ലി​ലെ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​തി­​ഷേ­​ധ­​വും പൊലീസിന്റെ നിഷ്ക്രിയത്വവും ആരോപിച്ച് കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യ­​ത്തി­​ന് ഗ­​വ​ർ​ണ​ർ നൽകിയ പ­​രാ­​തിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​മ­​ന്ത്രി അ­​മി­​ത് ഷാ, ​ഉ­​പ­​രാ­​ഷ്ട്ര​പ­​തി ജ­​ഗ­​ധീ­​പ് ധ​ൻ­​ക​ർ എ­​ന്നി­​വ​ർ ഗ­​വ​ർ­​ണ­​റു­​മാ­​യി സം­​സാ­​രി­​ച്ചു.

പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ഓ­​ഫി­​സി­​ൽ­​നി​ന്നും ഗ­​വ​ർ­​ണ­​റു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടു. നി­​ല­​വി​ൽ കേ­​ര​ള പോ­​ലീ­​സി​ൻറെ ഇ​ഡ­​ഡ് പ്ല­​സ് സു­​ര­​ക്ഷ­​യാ­​ണ് ഗ­​വ​ർ­​ണ​ർ­​ക്ക് ല­​ഭി­​ച്ചി­​രു­​ന്ന​ത്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ എ​സ്എ​ഫ്ഐ ക​രി​ങ്കൊ​ടി വീശിയതോടെ പ്ര​കോ​പി​ത​നാ​യി വാ​ഹ​നത്തി​ൽ നി​ന്നിറങ്ങി പ്രതിഷേധക്കാരോ​ടു ക​യ​ർ​ത്ത ഗ​വ​ർ​ണ​ർ പൊ​ലീ​സി​നെ ശ​കാ​രിച്ചു. പ്ര​തി​ഷേ​ധി​ച്ച എസ്എഫ്ഐക്കാ​ർ​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​റിൻറെ പകർപ്പ് വാ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാൻ തയാറായത്. പൊലീസ് മേധാവി ​ഗവർണറെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.



Post a Comment

0 Comments