Flash News

6/recent/ticker-posts

റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തും: ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി

Views

   
തിരുവനന്തപുരം : നമ്മുടെ ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും ഓഫീസിലെത്തി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പലരും റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനംനീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. ഉദ്യോഗസ്ഥരിൽനിന്ന് സ്ത്രീകൾക്ക് മോശം പെരുമാറ്റം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. – മന്ത്രി പറഞ്ഞു.

നഷ്ടത്തിൽ ഓടുന്ന ബസുകൾ നിർത്തും. ജനപ്രതിനിധികൾ ഇതിൽപരിഭവം കാട്ടരുത്. മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തിടത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ നിലനിർത്തും. സ്വകാര്യകമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് കെ.എസ്.ആർ.ടി.സി.ക്ക് ലഭ്യമാക്കുന്നതിന്റെ സാധ്യത തേടും. കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി സൗഹൃദത്തിൽ പോകും.

വരുമാനച്ചോർച്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് തൊഴിലാളി സംഘടനാ നേതാക്കളാണ്. മുൻമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ല. പിണക്കമില്ല. സുഹൃത്തുകളാണ്. ആരോടും മത്സരത്തിനില്ല -ഗണേഷ്‌കുമാർ പറഞ്ഞു.


Post a Comment

0 Comments