Flash News

6/recent/ticker-posts

സമീറിൻ്റെ ജനാസ ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.

Views
അൽഐൻ : കഴിഞ്ഞ ദിവസം അൽ ഐൻ അൽ വഗാനിൽ വെച്ച്  വാഹനാപകടത്തിൽ  മരണപ്പെട്ട  കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി  തടത്തി പറമ്പിൽ  സമീർ  (40) എന്നവരുടെ ജനാസ ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും .  അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  ഇന്ന് തിങ്കളാഴ്ച്ച  ഉച്ചക്ക് ശേഷം  ജനാസ പരിപാലനം കഴിഞ്ഞയുടനെ  മൂന്നര മണിക്ക്  ജീമി ഹോസ്പിറ്റൽ മോർച്ചറി  പരിസരത്തുള്ള പളളിയിൽ വെച്ച് ജനാസ നിസ്കാരം  നിർവഹിക്കും.  തുടർന്ന്   അബൂദാബി ഏർപ്പോട്ടിലേക്ക്  കൊണ്ട് പോകും .  അവിടെ നിന്നും രാത്രി 11.25 .നുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ടു പോകുന്ന ജനാസ ചൊവ്വാഴ്ച രാവിലെ  4-40 ന്  കോഴിക്കോട് ഏർപ്പോർട്ടിൽ എത്തിച്ചേരും

സമീർ ജോലി ചെയ്തിരുന്ന അൽ വഗാനിലെ ഫെയ്മസ് ഫ്ലവർ മിൽ എന്ന സ്ഥാപനത്തിൽ നിന്നും സാധനവുമായി പോയ  ബൈക്കിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചാണ്  അപകടം ഉണ്ടായത്.

തടത്തി പറമ്പിൽ രായീൻ ഹാജിയാണ്  സമീറിൻ്റെ പിതാവ് , മാതാവ് 
തിത്തീമു , ഭാര്യ ഫൻസിയ , ഒമ്പത് വയസ്സുള്ള മകൻ റോഷൻ , ആറ്  മാസം പ്രായമുള്ള മകൻ  റസൽ ആദം എന്നിവർ മക്കളാണ് . ഇളയ മകൻ റസൽ ആദമിനെ ഒരു നോക്ക് കാണാൻ കഴിയാതെയാണ് സമീർ ഈ ലോകത്തോട്  യാത്ര പറഞ്ഞത്.

അൽ ഐൻ കെ എം സി സി യുടെ ഹ്യുമാനിറ്റി വിംഗ്  അംഗങ്ങൾ  അൽ ഐൻ കെഎംസിസി  സംസ്ഥാന സെക്രട്ടറി സമദ് പൂന്താനത്തിൻ്റെ നേതൃത്വത്തിൽ ആവശ്യമുള്ള  പ്രവർത്തനങ്ങൾ ചെയ്ത്  വരുന്നു. 
അൽ ഐൻ സുന്നീ സെൻ്റർ പ്രവർത്തകർ ജനാസ പരിപാലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.




Post a Comment

0 Comments