Flash News

6/recent/ticker-posts

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരിച്ചു; മരിച്ചത് എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

Views

തെന്നല : തെന്നലയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല് സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്‌ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്.

ഇന്ന് വൈകുന്നേരം തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ (09-01-2024) കൊടക്കല്ല് ജുമാ മസ്‌ജിദിൽ.

എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്‌ദൻ. മരുമകൻ: ശബീബ്.
റിപ്പോർട്ട് :- ഫൈസൽ വരിക്കോടൻ.



Post a Comment

0 Comments