Flash News

6/recent/ticker-posts

ആർ ജെ ഡി യുടെ ഇടപെടൽ ഫലം കണ്ടു ! സ്കൂൾ കെട്ടിട ശിലാ സ്ഥാപന ചടങ്ങ് റദ്ദാക്കി

Views
പറമ്പിൽപീടിക :സംസ്ഥാന സർക്കാർ ഒന്നര കോടിയോളം കിഫ്‌ബി ഫണ്ട് വെച്ച പറമ്പിൽപീടിക ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് നടത്തി ലീഗ്‌ മേളയാക്കാനുള്ള സ്കൂൾ പി ടി എയുടെ ശ്രമം പാളി.
നിയമ സഭാ പ്രതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ഫെബ്രുവരി 1ന് നടത്താനിരുന്ന ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് മാറ്റി വെപ്പിച്ചു.

രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി)പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ഇത് സംബന്ധമായി അധികൃതർക്ക് പരാതി നൽകിയിരുന്നു.
എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടുള്ള പുതിയ നിർമാണം തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പോലും തടസ്സമില്ലാതെ നടത്താമെന്നിരിക്കെ ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ലീഗിന്റെ തന്ത്രമാണ് പരാജയപ്പെട്ടത്.


Post a Comment

0 Comments