Flash News

6/recent/ticker-posts

വിവാഹത്തലേന്ന് പ്രതിശ്രുതവധു ബലാല്‍സംഗത്തിന് ഇരയായി; വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി

Views


മധ്യപ്രദേശ് : വിവാഹത്തിന്റെ തലേദിവസം 23കാരി ബലാല്‍സംഗത്തിനിരയായി. വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. ഡിസംബര്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ രണ്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് യുവതിയെ അക്രമി ബലാല്‍സംഗം ചെയ്തത്.

വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ബലാല്‍സംഗത്തിനിരയായ യുവതിയും വീട്ടുകാരും ജനുവരി 23ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ജനുവരി 24ന് പൊലീസ് പ്രതിയായ 24കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



Post a Comment

0 Comments