Flash News

6/recent/ticker-posts

ഗതാഗത തടസ്സം നിയന്ത്രിക്കുന്നതിനിടെ സന്നദ്ധപ്രവർത്തകരെ നടുറോഡിൽ നിഷ്ഠൂരമായി പരിക്കേൽപ്പിച്ചു

Views
മലപ്പുറം പൊന്നാനി :- നരിപ്പറമ്പ് ചമ്മ്രവട്ടം പാലത്തിന് സമീപം  കഴിഞ്ഞ ദിവസം വൈകുന്നേരം 7:30 ന് ഗതാഗത കുരുക്ക് പരിഹരിക്കുന്നതിടെ സന്നദ്ധ പ്രവർത്തകനായ  ഷെമിൻ മുഹമ്മദിനെയും (40 ) മറ്റു സന്നദ്ധ പ്രവർത്തകരെയും യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ അത് വഴി വന്ന പൊന്നാനി സ്വദേശിയായ മൻസൂർ എന്ന ഒരു കാർ യാത്രികൻ (KL 30 F 6685 - Hyundai  - Verna)  അസഭ്യം പറയുകയും ഷെമിൻ മുഹമ്മദ് എന്ന സന്നദ്ധ പ്രവർത്തകനെ ക്രൂരമായി മർദിക്കുകയും അതിമാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മറ്റു സന്നദ്ധ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം ജീവൻ രക്ഷപെടുത്താനായി അതെ തുടർന്ന് സന്നദ്ധ പ്രവർത്തകനായ ഷെമിൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. കൈമുട്ടിലെ രണ്ട കഷ്ണം എല്ലുകൾ നീക്കം ചെയ്യേണ്ടതായി വന്നു. 21/01/2024  വൈകുന്നേരം മാണ് സംഭവം നടന്നത്. സന്നദ്ധ പ്രവർത്തകർക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങളെ നിയമപരമായി തന്നെ നേരിടേണ്ടതും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം 
ആക്‌സിഡന്റ് റെസ്ക്യൂ 24×7
പ്രസിഡന്റ്: സുനിൽ ബാബു കിഴിശ്ശേരി


Post a Comment

0 Comments