Flash News

6/recent/ticker-posts

കോഴിക്കോട്ട് കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തില്‍ കെട്ടിവച്ച് കിണറ്റില്‍ ചാടി; അമ്മയും രണ്ട് മക്കളും മരിച്ചു

Views

കോഴിക്കോട്: തിരുവള്ളൂരിൽ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കുന്നിയിൽ മഠത്തിൽ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവെച്ച ശേഷം അഖില കിണറ്റിൽ ചാടുകയായിരുന്നു. ഭർത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോൺ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടർന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫയർഫോഴ്സെത്തിയാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌പ്ലൈൻ നമ്പരുകൾ 1056, 0471-2552056)


Post a Comment

0 Comments