Flash News

6/recent/ticker-posts

ഹജ്ജ് കൊള്ളക്കെതിരെ കേരള മുസ്ലിം ജമാഅത്ത് എയര്‍പോര്‍ട്ട് മാര്‍ച്ച് വ്യാഴാഴ്ച

Views കോഴിക്കോട് : 2024 ലെ ഹജ്ജ് കര്‍മത്തിന് അപേക്ഷ നല്‍കിയ തീര്‍ത്ഥാടകരില്‍ 60 ശതമാനം പേരും എംബാര്‍ക്കേഷന്‍ പോയന്റ് ആയി തിരഞ്ഞെടുത്ത കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഭീമമായ യാത്രാക്കൂലി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലാത്ത സാഹചര്യം മുതലെടുത്ത് ടിക്കറ്റ് നിരക്കില്‍ ഭീമമായ കൊള്ളയാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതിനെതിരെ ഫെബ്രുവരി 1 വ്യാഴാഴ്ച എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച്
സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ മൂന്നു എമ്പാർക്കേഷൻ
പോയന്റുകളിൽ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് കോഴിക്കോട് നിന്നാണ്.
കൊച്ചി, കണ്ണൂർ രണ്ട് 
എ യർപോർട്ടുകളിൽ നിന്നുള്ളതിന്റെ ഇരട്ടി തുകയാണ്
കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് യാത്രികരിൽ നിന്ന് ഈടാക്കുന്നത്. കോഴിക്കോട് നിന്ന്
ചെറിയ വിമാനങ്ങളിലും മറ്റിടങ്ങളിൽ നിന്ന് ലിയ വിമാനങ്ങളിലുമാണ് തീർത്ഥാടകരെ കൊണ്ടുപോകുന്നത് എന്ന വാദം നിരത്തിയാണ് കോഴിക്കോട്ടെ നിരക്ക്
വർധനയെ അധികൃതർ
ന്യായീകരിക്കുന്നത്. പക്ഷേ കഴിഞ്ഞവർഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്
വലിയ വിമാനത്തിൽ പുറപ്പെട്ടവരുടേതിനേക്കാൾ കുറഞ്ഞ
തുകയാണ് കോഴിക്കോട് നിന്നുള്ള
തീർത്ഥാടകർ നൽകിയത് എന്ന
യാഥാർഥ്യം മുമ്പിലുണ്ടായിരിക്കെ ഇത്തരം വാദങ്ങൾ കൂലിക്കൊള്ളയെ
ന്യായീകരിക്കാനുള്ള വ്യർത്ഥശ്രമമായി
മാത്രമേ കാണാനാകൂ. പൊതുമേഖലയിൽ നിലനിൽക്കുന്ന എയർപോർട്ടിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അ ന്യായമായ നിരക്ക് വർധനഎന്ന് സംശയിക്കേണ്ടതുണ്ട്.

സ്വകാര്യലോബിയുമായി ഒത്തുകളിച്ചു കൊണ്ട് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികർക്കുമേൽ അമിത ഭാരം അടിച്ചേല്പിക്കുന്ന എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമായി വന്നിരിക്കുന്നു.

കോഴിക്കോട് എയർപോർട്ടിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പ്രശ്നങ്ങൾ ഒന്നുമില്ല. കേന്ദ്രസർക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തിലുള്ള ഏകതടസ്സം. ഹജ്ജ് കാലത്തേക്ക് മാത്രമായെങ്കിലും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം നീക്കാൻ കേരളത്തിൽ നിന്നുള്ള എം പിമാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അല്ലെങ്കിൽ വിദേശ വിമാനക്കമ്പനികളെ കൂടി ഉൾപ്പെടുത്തി റീടെണ്ടർ വിളിക്കാൻ സർക്കാർ തയാറാകണം. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാകൂലി കുറയ്ക്കാൻ പരിഹാരമാർഗങ്ങൾ സ്വീകരിക്കാത്ത പക്ഷം കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് മുന്നിട്ടിറങ്ങാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.


Post a Comment

0 Comments