Flash News

6/recent/ticker-posts

മഞ്ചേരി മെഡിക്കല്‍ കോളജില്‍ അനധികൃത പാര്‍ക്കിംഗ്; പോലീസ് നടപടി തുടങ്ങി

Views

മഞ്ചേരി : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍ പോലീസ് നടപടി തുടങ്ങി.അനധികൃതമായി പാര്‍ക്ക് ചെയ്ത നൂറോളം വാഹനങ്ങള്‍ക്ക് പിഴചുമത്തി. കുരുക്കഴിക്കാന്‍ നഗരസഭ യാതൊരു നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി. അത്യാഹിത വിഭാഗം റോഡിലെ അനധികൃത പാര്‍ക്കിംഗാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.  പ്രധാന ബ്ലോക്കിനോട് ചേര്‍ന്ന വീതി കുറഞ്ഞ റോഡിന്‍റെ ഒരുഭാഗം ഓട്ടോ സ്റ്റാന്‍റായി ഉപയോഗിക്കുന്നുണ്ട്. മറുഭാഗത്ത് അനധികൃത പാര്‍ക്കിംഗും. കാല്‍നടയാത്രക്കാരുടെ തിരക്ക് കൂടിയാകുന്നതോടെ പലപ്പോഴും അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയടയുന്ന സ്ഥിതിയാണ്. രോഗികളുമായി എത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവ് കാഴ്ച്ചയായി. ഇവിടെയെത്തുന്ന രോഗികളും ബന്ധുക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളും റോഡ് മുറിച്ചുകടക്കാന്‍ ഏറെ പണിപ്പെടുന്നു.  നിലവില്‍ പാണ്ടിക്കാട് റോഡ്, ചെങ്ങണ ബൈപ്പാസ് എന്നിവിടങ്ങളിലേക്കുള്ള കുറുക്കുപാതയായി ഈ റോഡ് ഉപയോഗിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ നേരത്തെ ട്രാഫിക് പോലീസ് ഉണ്ടായിരുന്നു. പാണ്ടിക്കാട് റോഡില്‍ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ അക്കാദമിക കെട്ടിടങ്ങള്‍ക്ക് മുന്‍വശം മുതല്‍ വലിയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നുണ്ട്.  നഗരത്തിലേക്ക് എത്തുന്നവരും ഇവിടെ വാഹനം നിര്‍ത്തി പോകുന്ന സ്ഥിതിയുണ്ട്. മലപ്പുറം റോഡിലുണ്ടാകുന്ന തിരക്കും പലപ്പോഴും ആശുപത്രി റോഡിലും കുരുക്കുണ്ടാക്കുന്നു. മെഡിക്കല്‍ കോളേജിലേക്കെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിലവില്‍ പരിമിതമായ സൗകര്യമാണുള്ളത്. റോഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ മാത്രമേ ഗതാഗതം സുഗമമാകു.


Post a Comment

0 Comments