Flash News

6/recent/ticker-posts

മുസ്ലിം ലീഗിന് മൂന്ന് സീറ്റ്: 'ഉഭയകക്ഷി ചർച്ചയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്'; പി കെ കുഞ്ഞാലിക്കുട്ടി

Views
തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീ​ഗുമായുളള യുഡിഎഫ് നേതാക്കളുടെ ആദ്യഘട്ട ചർച്ച ഇന്ന് കഴിഞ്ഞു. അഞ്ചാം തീയതി വീണ്ടും ചർച്ചയുണ്ടാകുമെന്നും ചർച്ച തുടരുമെന്നും മുസ്ലിംലീ​ഗ് ദേശീയ അദ്ധ്യക്ഷൻ പി കെ കുഞ്ഞാലികുട്ടി അറിയിച്ചു. ചർച്ചയിൽ തങ്ങളുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മൂന്നാം സീറ്റിനെക്കുറിച്ചുളള ചോദ്യത്തിന് എല്ലാം നിങ്ങൾക്കറിയാമല്ലോ എന്നും മറുപടി നൽകി.

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീ​ഗിന്റെ ആവശ്യം. അധിക സീറ്റിന് അർഹത ഉണ്ടെങ്കിലും തൽക്കാലം നൽകാൻ കഴിയുന്ന രാഷ്ട്രീയ സ്ഥിതി അല്ല എന്നാണ് കോൺഗ്രസ് നിലപാട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടും. കണ്ണൂർ, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവിൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലീഗ് കടുപ്പിച്ചാൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. മുന്നണിയിലെ പ്രധാന കക്ഷികളുമായുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 

കഴിഞ്ഞ ദിവസങ്ങളിലായി കേരള കോൺഗ്രസ് ജോസഫ്, ജേക്കബ്, ആർഎസ്പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ജോസഫ് വിഭാഗം കോട്ടയം സീറ്റിലാണ് അവകാശവാദം ഉന്നയിച്ചത്. അടുത്ത ദിവസം ജോസഫ് വിഭാഗവുമായി വീണ്ടും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞതവണ കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിനായിരുന്നു സീറ്റ്‌. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് പോയതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇത്തവണ കോട്ടയം സീറ്റിനായി അവകാശവാദവുമായി രംഗത്തെത്തിയത്.


Post a Comment

0 Comments