Flash News

6/recent/ticker-posts

മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്ത ആളെ ജീവനോടെ കണ്ടെത്തി, യഥാര്‍ത്ഥത്തില്‍ മരിച്ചതാര്? പുലിവാല് പിടിച്ച് പോലീസ്

Views
പത്തനംതിട്ട - മരിച്ചെന്ന് കരുതി ബന്ധുക്കൾ മൃതദേഹം മറവ് ചെയ്ത ആളെ ജീവനോടെ കണ്ടെത്തി. അപ്പോൾ ശരിയ്ക്കും മരിച്ചതാര് എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. ഡിസംബർ 30 ന് നിലയ്ക്കൽ എം. ആർ. കവലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മഞ്ഞത്തോട് സ്വദേശി രാമൻ ബാബു എന്ന് കരുതി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു. എന്നാൽ രാമൻ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടിൽ വെച്ച് കണ്ടെത്തുകയായിരുന്നു. രാമൻ ബാബുവിന്റെ മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം യഥാർത്ഥത്തിൽ ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ശബരിമല തീർഥാടന പാതയിൽ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേർന്ന് വയോധികന്റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ആദിവാസി ഊരിൽ ഉള്ള രാമൻ ബാബു ആണെന്ന് സംശയം വരികയും കുടുംബം എത്തി മൃതദേഹം പരിശോധിക്കുകയും ചെയ്തു. രാമൻ ബാബുവിന് അലഞ്ഞു തിരിയുന്ന സ്വഭാവവും ഓർമക്കുറവുമുണ്ട്. മൃതദേഹത്തിലെ അടയാളങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും രാമൻ ബാബുവിന്റേതായി സാമ്യം തോന്നിയതിനെ തുടർന്നാണ് മൃതേദഹം അടക്കം ചെയ്തത്. ഇത് സംസ്‌കാരത്തിനായി വിട്ടുകൊടുത്ത പോലീസ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്,



Post a Comment

0 Comments