Flash News

6/recent/ticker-posts

ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത, നാല് ദിവസം മഴ തുട‍ർന്നേക്കും; ജില്ലകളിൽ യെല്ലോ അലർട്ടില്ല

Views
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5  ദിവസം  കേരളത്തിൽ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.



Post a Comment

0 Comments