Flash News

6/recent/ticker-posts

വേങ്ങര ബസ്റ്റാന്റിൽ തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു

Views
വേങ്ങര ബസ്റ്റാൻ്റിലെ ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര:- ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി ഭരണസമിതിയുടെ നേതൃത്വത്തിൽ വേങ്ങര ബസ്റ്റാന്റിൽ തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.

പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ ബസ് യാത്രകളെ കൂടുതൽ സൗകര്യപ്രദമാക്കുകയും അനായാസമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വേങ്ങര ബസ്റ്റാൻഡിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് പുറപ്പെടുന്നതും വിവിധ ഇടങ്ങളിൽ നിന്നും വേങ്ങര ബസ്റ്റാൻഡിലേക്ക് വരുന്നതുമായ ബസുകളുടെ സമയ വിവരങ്ങളാണ് പബ്ലിക്ക് ഡിസ്പ്ലേ വഴി യാത്രക്കാർക്ക് ലഭ്യമാവുക. ക്രിയേറ്റീവ് മീഡിയ ഹൗസിന്റെ സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിസ്റ്റ് ഇൻഫർമേഷൻ സൊല്യൂഷൻസാണ് സാങ്കേതിക സഹായം നൽകുന്നത്.

വേങ്ങര ബസ്റ്റാൻഡിൽ എത്തുന്ന ബസുകൾ വരുന്ന സമയവും പോകുന്ന സമയവും യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന വിധമാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് ഇനി എപ്പോഴാണ് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ബസുകൾ ഉള്ളതെന്നും ഏതൊക്കെ ബസുകളാണ് ഇനി വരാനുള്ളതെന്നും മനസിലാക്കാം.

ബസുകളിലെ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതോടെ ബസിന്റെ തൽസമയ വിവരങ്ങളും ഉടൻ ലഭ്യമാകും.
ഇതോടെ ബസ് വൈകിയാലും നേരത്തെ വന്നാലും  യാത്രക്കാർക്ക് അത് കൃത്യമായി അറിയാൻ കഴിയും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏതു ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞി മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എ.കെ സലീം, ഹസീന ബാനു, യൂസഫ് അലി, കുറുക്കൻ മുഹമ്മദ്, സി.പി അബ്ദുൽ ഖാദർ, റഫീഖ് മൊയ്തീൻ, ക്രിയേറ്റീവിയോ മീഡിയ ആൻഡ് അഡ്വൈസിങ് കമ്പനി എം.ഡി മുഹമ്മദ് ഷാഫി,പിവിഎം റാഫി,മുഹമ്മദലി ഇബ്രാഹിം,ഷബീബ് ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസ് പി.ആർ.ഒ ആഷിഖ് അലി ഇബ്രാഹിം പങ്കെടുത്തു.

 


Post a Comment

0 Comments