Flash News

6/recent/ticker-posts

സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ബിഫാം വിദ്യാർഥിനി മരിച്ചു

Views


കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം പൊയിൽ അങ്ങാടിയിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെയും സക്കീനയുടെയും മകളും ബി ഫാം വിദ്യാർഥിനിയുമായ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. പരിക്കേറ്റ സഹയാത്രിക ചികിൽസയിലാണ്.

ബുധൻ രാവിലെ 9.30ഓടെയാണ് മിൻസിയയും കൂട്ടുകാരി ഫിദ ഫർസാനയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാൻ തട്ടിയത്. ഇതേത്തുടർന്ന് സ്കൂട്ടർ സ്വകാര്യ ബസ്സിനു മുന്നിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിക്കപ്പ് വാൻ നിർത്താതെ പോയിരുന്നു. ഈ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.

​ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴം രാവിലെ 9 ഓടെയായിരുന്നു മരണം സംഭവിച്ചത്. ഫാത്തിമയും ഫിദ ഫർസാനയും മണാശേരി കെഎംസിടി മെഡിക്കൽ കോളജിലാണ് ബി ഫാം പഠിക്കുന്നത്.
മിൻഷാദ്, സിനാദ് എന്നിവരാണ് ഫാത്തിമയുടെ ഹോദരങ്ങൾ.



Post a Comment

0 Comments