Flash News

6/recent/ticker-posts

വിമാനത്താവളങ്ങളില്‍ പ്ലസ്ടുകാർക്കും ജോലി നേടാം: മികച്ച ശമ്പളം, നിരവധി ഒഴിവുകള്‍

Views എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിരവധി ഒഴിവുകളിലേക്ക് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് എന്നിങ്ങനെ ആകെ 183 തസ്തികകളിലേക്കാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ www.aai.aero ല്‍ വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്.

ഉദ്യോഗാർത്ഥികള്‍ 1000 രൂപ പരീക്ഷ ഫീസായി നല്‍കേണ്ടതുണ്ട്. 18 - 30 എന്നതാണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത ഓരോ പോസ്റ്റിനും അനുസരിച്ച് വ്യത്യാസപ്പെട്ട് കിടക്കുന്നു. നോർത്ത് - ഈസ്റ്റേണ്‍ റീജിയണ്‍, സൌത്ത് റീജിയണ്‍ എന്നിങ്ങനെ രണ്ട് മേഖലകളാക്കി തിരിച്ചാണ് നിയമനം.

എ എ ഐ അസിസ്റ്റന്റ് 2024 ദക്ഷിണ മേഖലയ്‌ക്കായി ഓൺലൈനായി അപേക്ഷിക്കുന്നത് 2023 ഡിസംബർ 27-ന് ആരംഭിച്ച് 26 ജനുവരി 2024 വരെ തുടരും. വടക്ക്-കിഴക്കൻ മേഖലയിൽ നിന്നുള്ള എ എ ഐ അസിസ്റ്റന്റ് 2024-നുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക് 2024 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ രജിസ്റ്റർ ചെയ്യാൻ കഴിയും.

ദക്ഷിണ മേഖലയില്‍ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) 73, ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) 02, സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) 25, സീനിയർ അസിസ്റ്റന്റ് (അക്കൗണ്ടുകൾ) 19 എന്നിങ്ങനെയാണ് ഒഴിവുകള്‍. നോർത്ത് ഈസ്റ്റേണ്‍ റീജിയണില്‍ സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) 14, സീനിയർ അസിസ്റ്റന്റ് (ഓപ്പറേഷൻസ്) 02, സീനിയർ അസിസ്റ്റന്റ് (അക്കൗണ്ടുകൾ) 05, ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) 43 എന്നിങ്ങനേയും ഒഴിവുകളുണ്ട്. ജൂനിയർ അസിസ്റ്റന്റിന് അടിസ്ഥാന ശമ്പളമായി 31000 രൂപയും സീനിയർ അസിസ്റ്റന്റിന് 36000 രൂപയും ലഭിക്കും.

ഓൺലൈൻ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത (ഓൺലൈൻ) പരീക്ഷ വടക്കുകിഴക്കൻ മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലുടനീളം നടക്കും. താൽക്കാലികമായി, പരീക്ഷാ നഗരങ്ങൾ ഗുവാഹത്തി, ദിബ്രുഗഡ്, സിൽച്ചാർ, നഹർലഗൺ, കൊഹിമ, അഗർത്തല, ഇംഫാൽ, ഐസ്വാൾ, ഷില്ലോങ് എന്നിവയായിരിക്കാം.

ജൂനിയർ അസിസ്റ്റന്റ് ഫയർ സർവ്വീസ് ഒഴിവിലേക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസ് പാസ്സ്, 3 വർഷത്തെ അംഗീകൃത റെഗുലർ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ ഫയർ അല്ലെങ്കിൽ, പന്ത്രണ്ടാം പാസ്സ് (റഗുലർ പഠനം) യോഗ്യത ഉണ്ടായിരിക്കണം. സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ, വിജ്ഞാപന തീയതിക്ക് ഒരു വർഷം മുമ്പെങ്കിലും അതായത് 20/12/2023-ന് നൽകിയ സാധുവായ മീഡിയം വെഹിക്കിൾ ലൈസൻസും ആവശ്യമാണ്.



Post a Comment

0 Comments