Flash News

6/recent/ticker-posts

അങ്ങാടിപ്പുറത്ത് എസ് ഐ ക്കെതിരെ കയ്യേറ്റ ശ്രമം യുവാവ് അറസ്റ്റിൽ

Views

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഇന്നലെ രാത്രി അനുഭവപ്പെട്ട ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി രാത്രി ഏറെ വൈകിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എസ് ഐ ശങ്കരനാരായണനും സഹപ്രവർത്തകരായ പൊലീസിനുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ തേക്കിൻകോട് വട്ടപ്പാറ സ്വദേശി അക്കര വീട്ടിൽ സക്കീർ ഹുസൈൻ മകൻ അല്‍ത്വാഫ് ഹുസൈൻ (20) ആണ് പിടിയിലായത്. തെറ്റായ ദിശയിൽ വണ്ടിയോടിച്ചു വന്ന പ്രതി എസ്ഐയുടെ നിർദ്ദേശം അനുസരിക്കാതെ തട്ടിക്കയറുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. യുവാവ് സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. യുവാവിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയിൽ ഹാജരാക്കി.



Post a Comment

0 Comments