Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിന്റെ ഉപദേശകസമിതി യോഗം ചേർന്നു

Views
കരിപ്പൂർ : വിമാനത്താവളത്തിന്റെ ഉപദേശകസമിതി യോഗം ഇന്നലെ നടന്നു. കമ്മിറ്റി സുപ്രധാനമായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിനകം പല സുപ്രധാന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. ഇനിയുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ശക്തമായ ശ്രമങ്ങൾ കൂട്ടായി നടത്താൻ തീരുമാനമെടുത്തു. റെസ നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാവുകയും പുതിയ ഏതാനും ആഭ്യന്തര സർവീസുകൾ ആരംഭിക്കുകയും ചെയ്തു. ഒരു രാജ്യാന്തര സർവ്വീസ് പുനരാരംഭിക്കുകയുമുണ്ടായി. ടെർമിനലിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും ബാഗേജ് ലഭ്യതയിലെ താമസം പരിഹരിക്കാനും കസ്റ്റംസ്, എമിഗ്രേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താനും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ നടപ്പിലാക്കിയ കാര്യങ്ങൾ അവർ യോഗത്തിൽ വിശദീകരിച്ചു. കഴിഞ്ഞ യോഗത്തിലെ ആവശ്യങ്ങൾ പലതും നിറവേറ്റപ്പെട്ടതിൽ അംഗങ്ങൾ സന്തോഷം രേഖപ്പെടുത്തി.  പരിസരവാസികളായ നാട്ടുകാരുടെ യാത്രാപ്രശ്നങ്ങൾക്കും വഴിസൗകര്യങ്ങൾക്കും കെട്ടിട നിർമ്മാണത്തിനുള്ള എൻ.ഒ.സി അടക്കമുള്ള പ്രശ്നങ്ങൾക്കും പൂർണ്ണ പരിഹാരം കാണാൻ യോഗം ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ ക്ഷേമത്തിലും പുരോഗതിയിലും പരിസരവാസികളായ നാട്ടുകാർ എപ്പോഴും എടുക്കുന്ന താല്പര്യത്തിലും സഹായസഹകരണത്തിലും യോഗം അവരെ അഭിനന്ദിച്ചു.


Post a Comment

0 Comments