Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ റെസ നിർമ്മിക്കുന്ന സ്ഥലവും അതിനായി അടയാളപ്പെടുത്തിയ അതിർത്തിയും സന്ദർശിച്ചു

Views
കരിപ്പൂർ: വിമാനത്താവളത്തിൽ റെസ നിർമ്മിക്കുന്ന സ്ഥലവും അതിനായി അടയാളപ്പെടുത്തിയ അതിർത്തിയും  സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് വിശദീകരിച്ചു. അതിർത്തി സ്ഥലങ്ങൾ വേലികെട്ടി വേർത്തിരിച്ച് കഴിഞ്ഞിരിക്കുന്നു. അക്വയർ ചെയ്ത സ്ഥലത്തെ കാലിയായ വീടുകളിലെ വൈദ്യുതി ബന്ധം നീക്കുന്നതോടെ പ്രവൃത്തി ആരംഭിക്കും. അത് വേഗത്തിലാക്കാൻ കെഎസ്ഇബി അധികൃതരോട് പിന്നീട് ആവശ്യപ്പെട്ടു.  എയർപോർട്ട് ഡയറക്ടറോടൊപ്പം എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ദേവകുമാർ പി.എസ്, ഹരി പി.ആർ, ദീപ്തി രാമചന്ദ്രൻ എന്നിവരും അനുഗമിച്ചു.


Post a Comment

0 Comments