Flash News

6/recent/ticker-posts

ഭാര്യയോടുള്ള ലൈംഗിക വൈകൃതം വിവാഹമോചനത്തിനു സാധുവായ കാരണം: ഹൈക്കോടതി

Views


കൊച്ചി: ഭാര്യയോടുള്ള ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള സാധുവായ കാരണവുമാണെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ വിധി. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് എറണാകുളം സ്വദേശിനി ഭർത്താവിന്റെ ലൈം​ഗിക വൈകൃതത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിക്കുന്നുവെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിക്കുകയുമാണെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ട് മുതിർന്നവർ അവരുടെ കിടപ്പുമുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, എങ്ങനെ എന്നത് അവരുടെ തിരഞ്ഞെടുപ്പാണെന്നും എന്നാൽ പങ്കാളികളിൽ ഒരാൾ മറ്റേയാളുടെ പ്രവൃത്തിയെ എതിർക്കുന്നുവെങ്കിൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി മാത്രമേ കാണാനാകൂവെന്ന് കോടതി വ്യക്തമാക്കി.



Post a Comment

0 Comments